സഹചാരി പുരസ്കാരം എടത്വ സെൻ്റ്. അലോഷ്യസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്. ഭിന്നശേഷിവിഭാഗത്തോടുള്ള കരുതലിനും അനുഭാവപൂർണ്ണമായ പ്രവർത്തനമികവിനും
കേരളസർക്കാർ – സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ സഹചാരി പുരസ്കാരം എടത്വ സെൻ്റ്. അലോഷ്യസ് കോളേജ് എൻ. എസ്. എസ്. യൂണിറ്റിന് ലഭിച്ചു. ഇക്കഴിഞ്ഞ വർഷം ഭിന്നശേഷി മേഖലയിൽ നടത്തിയ മികവുറ്റ വിവിധ പ്രവർത്തനങ്ങളാണ് സഹചാരി പുരസ്കാരത്തിന് എൻഎസ്എസ് യൂണിറ്റിനെ അർഹരാക്കിയത്. തൃശ്ശൂരിൽ വച്ച് നടന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ സമ്മേളനത്തിൽ ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൽനിന്ന് സെൻറ് അലോഷ്യസ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ മനോജ് സേവ്യർ, ഇന്ദു വി. ആർ. എന്നിവർ എൻ എസ് എസ് പ്രവർത്തകരോടൊപ്പം പുരസ്കാരം ഏറ്റുവാങ്ങി.