St. Aloysius College, Edathua, Alappuzha, Kerala, India

എടത്വ കോളജില്‍ ബിരുദ പ്രവേശന ഹെല്‍പ് ഡെസ്‌ക് ഇന്ന് മുതല്‍

എടത്വ: സെന്റ്അലോഷ്യസ് കോളജില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ 2025-ലെ ബിരുദ ഏകജാലക പ്രവേശനത്തിന് സഹായിക്കുന്നതിനായി ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ഇന്ന് (മേയ് 23) മുതല്‍ ആരംഭിക്കും. രാവിലെ 10 മണി മുതല്‍ 4 മണി വരെ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രവേശനപ്രക്രിയ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുന്നതിനും ഓണ്‍ലൈന്‍ അപേക്ഷയില്‍ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ പ്രവേശനത്തിന് ആവശ്യമായ പ്രധാന രേഖകളായ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, […]

An Orientation Programme on MGU-UGP Honours

പ്രിയമുളളവരെ, ഓരോരുത്തർക്കും അവരുടെ അഭിരുചിയനുസരിച്ച് ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാവുന്ന വിദ്യാർത്ഥികേന്ദ്രീകൃതമായ നാലുവർഷ ഡിഗ്രി ഓണേഴ്‌സ് പ്രോഗ്രാമുകളാണ് ഇപ്പോൾ കോളേജുകളിൽ നടന്നുകൊണ്ടിരിക്കുന്നത്. പുതിയ കോഴ്സുകളെപ്പറ്റിയും അവ നൽകുന്ന അവസരങ്ങളെപ്പറ്റിയും വിദ്യാർത്ഥികളെ അറിയിക്കുന്നതിനായി എം. ജി. യൂണിവേഴ്സിറ്റി യും എടത്വ സെന്‍റ് അലോഷ്യസ് കോളേജും സംയുക്തമായി 2025 മെയ്‌ 23 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് കോളേജില്‍വെച്ച് ‘മുഖാമുഖം‘ എന്ന പേരിൽ ഒരു സെമിനാർ നടത്തുകയാണ്. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പഠനസംബന്ധിയായ ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ഇതിൽ അവസരമുണ്ടായിരിക്കും. +2 […]