
പ്രിയമുളളവരെ,
ഓരോരുത്തർക്കും അവരുടെ അഭിരുചിയനുസരിച്ച് ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാവുന്ന വിദ്യാർത്ഥികേന്ദ്രീകൃതമായ നാലുവർഷ ഡിഗ്രി ഓണേഴ്‌സ് പ്രോഗ്രാമുകളാണ് ഇപ്പോൾ കോളേജുകളിൽ നടന്നുകൊണ്ടിരിക്കുന്നത്. പുതിയ കോഴ്സുകളെപ്പറ്റിയും അവ നൽകുന്ന അവസരങ്ങളെപ്പറ്റിയും വിദ്യാർത്ഥികളെ അറിയിക്കുന്നതിനായി എം. ജി. യൂണിവേഴ്സിറ്റി യും എടത്വ സെന്‍റ് അലോഷ്യസ് കോളേജും സംയുക്തമായി 2025 മെയ് 23 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് കോളേജില്‍വെച്ച് ‘മുഖാമുഖം‘ എന്ന പേരിൽ ഒരു സെമിനാർ നടത്തുകയാണ്. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പഠനസംബന്ധിയായ ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ഇതിൽ അവസരമുണ്ടായിരിക്കും. +2 പഠനത്തിനുശേഷം ഉന്നതപഠനത്തിന് കാത്തിരിക്കുന്ന കുട്ടികളും മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക.
പ്രൊഫ. ഡോ. ഇന്ദുലാല്‍ ജി. പ്രിൻസിപ്പൽ
മുഖാമുഖം with Plus Two Students & Parents