എടത്വ: സെന്റ്അലോഷ്യസ് കോളജില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ 2025-ലെ ബിരുദ ഏകജാലക പ്രവേശനത്തിന് സഹായിക്കുന്നതിനായി ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ഇന്ന് (മേയ് 23) മുതല്‍ ആരംഭിക്കും. രാവിലെ 10 മണി മുതല്‍ 4 മണി വരെ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രവേശനപ്രക്രിയ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുന്നതിനും ഓണ്‍ലൈന്‍ അപേക്ഷയില്‍ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍
പ്രവേശനത്തിന് ആവശ്യമായ പ്രധാന രേഖകളായ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, എസ്എസ്എല്‍സി, സ്‌കൂള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, ഗ്രേസ് മാര്‍ക്ക്, സംവരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുമായി കോളേജ് ഓഫീസില്‍ എത്തി ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ജിജോ ജോയി, അഡ്മിഷന്‍ നോഡല്‍ ഓഫീസര്‍ – 9961581502, ടിബിന്‍ മാത്യൂ – 9496180188, ജോസഫ് ഫ്രാന്‍സിസ് – 8592947643, പ്രഫ. ഡോ. ജി. ഇന്ദുലാല്‍, പ്രിന്‍സിപ്പല്‍ – 94953 82727